ന്യൂസ് പേപ്പര്‍ ബോയിയുടെ സംവിധായകന്‍ പി.രാംദാസ് അന്തരിച്ചു

single-img
27 March 2014

ramdasന്യൂസ്‌പേപ്പര്‍ ബോയ്‌യുടെ സംവിധായകന്‍ പി.രാംദാസ് (83) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മലാളത്തിന്റെ ആദ്യ നിയോറിയലിസ്റ്റിക് സിനിമയാണു ന്യൂസ് പേപ്പർ ബോയ്.ലോകത്തില്‍ ആദ്യത്തെ വിദ്യാര്‍ഥികള്‍ ഒരുക്കിയ സിനിമയെന്ന റിക്കാര്‍ഡും ന്യൂസ്‌പേപ്പര്‍ബോയ്ക്ക് അവകാശപ്പെട്ടതാണ്. ഇതിന്റെ നിര്‍മ്മാണവും സംവിധാനവും രാംദാസ് തന്നെയായിരുന്നു. വിദ്യാര്‍ഥിയായിരിക്കെ 21-ാം വയസിലാണ് ന്യൂസ്‌പേപ്പര്‍ ബോയ് എടുക്കുന്നത്.

പി.രാംദാസ് ന്യൂസ്‌പേപ്പര്‍ ബോയിക്ക് പുറമേ നിറമാല,വാടകവീട്ടിലെ അതിഥി എന്നീ സിനിമകളുടെ സംവിധാനവും നിര്‍വ്വഹിച്ചു.2008ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ജെ സി ഡാനിയേല്‍ പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു.