കോണ്‍ഗ്രസിന്റേതു രാജ്യം കണ്ട ഏറ്റവും പുരോഗമനപരമായ പ്രകടന പത്രികയെന്ന് മുഖ്യമന്ത്രി

single-img
27 March 2014

M_Id_279187_Oommen_Chandyകോണ്‍ഗ്രസ് ഇത്തവണ പുറത്തിറക്കിയിരിക്കുന്ന രാജ്യം കണ്ട ഏറ്റവും പുരോഗമനപരമായ പ്രകടനപത്രികയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പതിനഞ്ചിന നിര്‍ദേശങ്ങള്‍ രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആരോഗ്യത്തിനുള്ള അവകാശം, പെന്‍ഷന്‍ അവകാശം, പാര്‍പ്പിടാവകാശം, സാമൂഹികസുരക്ഷാ അവകാശം, മാനുഷിക പരിഗണനകിട്ടി ജോലി ചെയ്യാനുള്ള സാഹചര്യത്തിനുള്ള അവകാശം, സംരംഭകാവകാശം എന്നിവ ജനങ്ങള്‍ കാത്തിരിക്കുന്നവയാണ്.

ലോകനിലവാരത്തിലുള്ള ചികിത്സാസൗകര്യം ഇപ്പോള്‍ രാജ്യത്തിന്റെ പല ഭാഗത്തും ലഭ്യമാണെങ്കിലും അതു പാവപ്പെട്ടവര്‍ക്കു ലഭ്യമല്ല. ഏറ്റവും നല്ല ചികിത്സാസൗകര്യം എല്ലാവര്‍ക്കും ലഭ്യമാക്കുവാനുള്ള അവസരമാണ് ആരോഗ്യം അവകാശമാകുന്നതിലൂടെ ലഭിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നുശതമാനം ആരോഗ്യമേഖലയ്ക്കു മാറ്റിവയ്ക്കുമെന്നാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.