സർക്കാർ ബസിൽ ഇനി രണ്ടിലെ വേണ്ടെന്ന് കോടതി

single-img
26 March 2014

Small-Bus-in-Tamil-Naduതമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ബസുകളിൽ പതിച്ചിരിക്കുന്ന രണ്ടില ചിഹ്‌നം നീക്കം ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ‘രണ്ടില” ചിത്രങ്ങൾ മറയ്ക്കണമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം മദ്രാസ് ഹൈക്കോടതി ശരിവച്ചു. ജയലളിത സർക്കാർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് സതീഷ് കെ. അഗ്നിഹോത്രി, ജസ്റ്റിസ് എം.എം. സുന്ദ്രേഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ വിധി.

ഭരണകക്ഷിയായ എ.ഐ.ഡി.എം കെയുടെ തെരഞ്ഞെടുപ്പ് ചിഹ്‌നമായ രണ്ടില സര്‍ക്കാര്‍ ബസുകളില്‍ പതിച്ചതിനെതിരെ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്‌നം നീക്കാന്‍ നിര്‍ദ്ദേശം നല്‍കി.

2012ൽ നടന്ന സമാനമായ അംഭവത്തിൽ മായാവതിയോട് ബഹന്‍ജി ലക്നൗവിലെ പാര്‍ക്കില്‍ ആനയുടെ ശില്‍പ്പങ്ങള്‍ മറയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.മായാവതിയുടെ പാര്‍ട്ടിയായ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ചിഹ്നമാണ് ആന.