ബിന്ദു കൃഷ്ണയുടെ സ്ഥാനാര്‍ത്ഥി പത്രിക സ്വീകരിച്ചു.

single-img
26 March 2014

bindhu krishnaആറ്റിങ്ങല്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയുടെ സ്ഥാനാര്‍ത്ഥി പത്രിക സ്വീകരിച്ചു.സത്യവാങ്മൂലത്തില്‍ കൃത്രിമം നടന്നെന്ന എല്‍ഡിഎഫിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു കൃഷ്ണയുടെ പത്രിക സ്വീകരിക്കാനുളള തീരുമാനം ഇന്നത്തേക്ക് മാറ്റിവെച്ചത്.

കുടുംബാംഗങ്ങളുടെ സ്വത്ത് വിവരവും ക്രിമിനല്‍ കേസുകളെ കുറിച്ചുള്ള വിശദാംശങ്ങളും സത്യാവാങ്മൂലത്തില്‍ മറച്ചുവച്ചെന്നായിരുന്നു ബിന്ദുകൃഷ്ണയ്‌ക്കെതിരേയുള്ള ഇടതുമുന്നണിയുടെ പരാതി. തുടര്‍ന്ന് ഇന്നലെ നടന്ന തെളിവെടുപ്പിലാണ് ഇടതുമുന്നണിക്കു വേണ്ടി ഹാജരായ അഡ്വ. ചെറുന്നിയൂര്‍ ശശിധരന്‍നായര്‍ ബിന്ദുകൃഷ്ണയ്‌ക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

തര്‍ക്കങ്ങളും കാരണം സൂക്ഷ്മപരിശോധന നീട്ടിവെച്ച കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസ് കെ. മാണിയുടെയും തിരുവനന്തപുരം മണ്ഡലത്തിലെ ഡോ.ശശിതരൂരിന്റെയും ഡോ. ബെനറ്റ് എബ്രഹാമിന്റെയും പത്രികകളും സ്വീകരിച്ചു.