കര്‍ണാടകയില്‍ നിന്നും കെ എസ് ആര്‍ ടി സി ബസില്‍ പാന്‍മസാല കടത്തിയ രണ്ടുപേര്‍ പിടിയില്‍

single-img
26 March 2014

മഞ്ചേശ്വരം: കെ.എസ്‌.ആര്‍.ടി.സി. ബസില്‍ കടത്തുകയായിരുന്ന 11,284 പാക്കറ്റ്‌ പാന്‍മസാലയുമായി രണ്ട്‌ പേരെ മഞ്ചേശ്വരം ചെക്ക്‌ പോസ്‌റ്റില്‍വെച്ച്‌ എക്‌സൈസ്‌ സംഘം അറസ്‌റ്റുചെയ്‌തു. ചെര്‍ക്കള ബേര്‍ക്ക ഹൗസിലെ ബി.എം. അഹമ്മദ് (40), ചെര്‍ക്കള വി.കെ പാറ ബേവിഞ്ച ഹൗസിലെ അബ്ദുറഹ്മാന്‍ (38) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാവിലെ മംഗലാപുരത്തുനിന്നും കാസര്‍കോട്ടേക്ക് വരുകയായിരുന്ന ബസില്‍നിന്നാണ് 10,350 പാക്കറ്റ് മാരുതി ഗുഡ്ക, 364 പാക്കറ്റ് തമ്പാക്ക്, 365 പാക്കറ്റ് ചൈനീസ് ടുബാക്കോ, 600 പാക്കറ്റ് മധു എന്നിവ പിടികൂടിയത്.വാഹനം പരിശോധന നടത്തുന്നതിനിടയിലാണ്‌ പ്ലാസ്‌റ്റിക്ക്‌ ബാഗുകളിലാക്കി കടത്തുകയായിരുന്ന പാന്‍മസാല പിടികൂടിയത്‌.

എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എസ്‌. സുനില്‍കുമാര്‍ പിള്ള, എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ പി.ജെ. മത്തായി, പ്രിവന്റീവ്‌ ഓഫീസര്‍മാരായ ശ്രീധരന്‍, വിനോദന്‍, എക്‌സൈസ്‌ ഗാര്‍ഡുമാരായ രാജീവന്‍, ശശി, ഗോപി എന്നിവര്‍ ചേര്‍ന്നാണ്‌ വന്‍ ലഹരിവസ്‌തുവേട്ട നടത്തിയത്‌. പിടികൂടിയ ലഹരി വസ്‌തുക്കളും പ്രതികളേയും മഞ്ചേശ്വരം പോലീസിന്‌ കൈമാറുമെന്ന്‌ എക്‌സൈസ്‌ അധികൃതര്‍ അറിയിച്ചു. –