കൊച്ചിയില്‍ പത്താംക്ലാസ്സുകാരനെ യുവതി പീഡിപ്പിച്ചെന്നു പരാതി : തെളിവുണ്ടെങ്കില്‍ മാത്രം അറസ്റ്റെന്ന് പൊലീസ്

single-img
26 March 2014

കൊച്ചി : പത്താംക്ലാസ് വിദ്യാര്‍ഥിയെ 26 കാരിയായ യുവതി പീഡിപ്പിച്ചതായി പരാതി.ആലുവ മാധവപുരം കോളനിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പരാതിയുമായി രംഗത്തുള്ളത്. യുവതിയുടെ സഹോദരിയുടെ വിവാഹനിശ്ചയ ദിവസത്തിന്റെ രാത്രി കോളയില്‍ മയക്കുമരുന്ന് നല്‍കി യുവതി വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. വിവരങ്ങള്‍ പുറത്തു പറഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്ന് യുവതി ആദ്യം പറയുകയും തുടര്‍ന്ന് ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് വിദ്യാര്‍ത്ഥി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

എന്നാല്‍ വ്യക്തമായ തെളിവു കിട്ടിയാലേ പരാതിയുടെ പേരില്‍ അറസ്റുണ്ടാകൂ എന്ന് പൊലീസ് അറിയിച്ചു.വിദ്യാര്‍ത്ഥി നല്‍കിയ മൊഴിയില്‍ ചില പൊരുത്തക്കേടുകളുണ്ടെന്നാണ് പൊലീസിന്റെ അഭിപ്രായം. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ അറസ്റ് വേണമോ എന്ന് തീരുമാനിക്കുകയുള്ളു എന്ന നിലപാടില്‍ പൊലീസ് എത്തിയത്. പരാതിയെ കുറിച്ച് ആലുവ പൊലീസ് കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ വിദ്യാര്‍ഥിയുടെ ആരോപണം യുവതി നിഷേധിച്ചിട്ടുണ്ട്.