തായ്‌ലന്റില്‍ ബസ് അപകടത്തില്‍ 27 പേര്‍ മരിച്ചു

single-img
25 March 2014

Thailandയാത്രാ ബസ് കൊക്കയിലേക്കു മറിഞ്ഞ് വടക്കന്‍ തായ്‌ലാന്റില്‍ 27 പേര്‍ മരക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സമയം രാത്രി 8.40 നാണ് അപകടം സംഭവിച്ചത്. ബസില്‍ സഞ്ചരിച്ചവരില്‍ കൂടുതലും തൊഴിലാളികളാണ്. 150ല്‍ അധികം അടി താഴ്ച്ചയിലേക്കാണ് ബസ്മറിഞ്ഞത്. ബസിലെ ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്.

ലോകത്തിലെ ഏറ്റവും അപകടകരമായ റോഡുകളുള്ള സ്ഥലമാണ് തായ്‌ലാന്റ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ സര്‍വ്വേ പറയുന്നത്.