രാജധാനി ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിന്റെ ഏഴാം വാർഷികം ആഘോഷിച്ചു

single-img
25 March 2014

czvരാജധാനി ഗ്രൂപ്പിന്റെ കീഴിലുള്ള രാജധാനി ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിന്റെ ഏഴാം വാർഷികം കിഴക്കേക്കോട്ട രാജധാനി ഓഡിറ്റോറിയത്തിൽ വച്ച് മാർച്ച് 24 തിങ്കളാഴ്ച ആഘോഷിച്ചു.ചടങ്ങിൽ രാജധാനി ഗ്രൂപ്പിന്റെ ചെയർമാൻ ഡോ.ബിജു രമേഷ് അധ്യക്ഷനായിരുന്നു.ചടങ്ങുകളുടെ ഉദ്ഘാടനം തിരുവനന്തപുരം ജില്ല കളക്ടർ ബിജു പ്രഭാകർ നിർവഹിച്ചു.സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.കലാകായിക രംഗത്തും പാഠ്യരംഗത്തും മികവ് തെളിയിച്ച രാജധാനി ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ വിദ്യാർഥികൾക്ക് ചലച്ചിത്രതാരം ശരത് ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ നൽകി.രാജധാനി ഹോട്ടലിലെ താമസക്കാരുടെ കൈയ്യിൽ നിന്ന് നഷ്ടപ്പെട്ട് പോയ മൂന്ന് ലക്ഷം രൂപ തിരികെ ഏൽപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ വിജയനെ ചെയർമാൻ ചടങ്ങിൽ വെച്ച് ആദരിച്ചു.രാജധാനി ഗ്രൂപ്പിന്റെ ചെയർമാൻ ഡോ.ബിജുരമേഷിന്റെ ജന്മദിനവും ഇതോടൊപ്പം ആഘോഷിച്ചു.സമൂഹത്തിലെ നാനാതുറയിലുള്ള നൂറുകണക്കിനു ആളുകൾ ബിജു രമേഷിനു ജന്മദിനാശംസകൾ അർപ്പിക്കാൻ എത്തി.ചടങ്ങുകൾക്ക് ശേഷം രാജധാനി ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ വിദ്യാർഥികളുടെ  കലാപരിപാടികളും ഉണ്ടായിരുന്നു