മാധ്യമങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുന്നു: മുഖ്യമന്ത്രി

single-img
25 March 2014

Oommen chandy-2കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കരട് വിജ്ഞാപനത്തില്‍ ഒഴിവാക്കിയ പരിസ്ഥിതിലോല മേഖലകള്‍ക്കു നവംബര്‍ 13ലെ ഉത്തരവ് ബാധകമല്ലെന്നും ഇക്കാര്യത്തില്‍ ചില മാധ്യമങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കണ്ണൂര്‍ പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

3,115 ചതുരശ്ര കിലോമീറ്റര്‍ മേഖലയെ ഇഎസ്എയുടെ പരിധിയില്‍നിന്ന് ഒഴിവാക്കിയതാണ്. ജനവാസ മേഖലകള്‍, കൃഷിസ്ഥലങ്ങള്‍, തോട്ടങ്ങള്‍ തുടങ്ങി പരിസ്ഥിതി മേഖലകളില്‍നിന്ന് ഒഴിവാക്കിയ മേഖലകള്‍ക്ക് ഉത്തരവു ബാധകമാകില്ല. വനം, കുളങ്ങള്‍, പുല്‍പ്രദേശങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്കായിരിക്കും ഉത്തരവ് ബാധകമാകുക. കേരളത്തിന്റെ നിലപാടു ഹരിത ട്രൈബ്യൂണലിനെ ബോധ്യപ്പെടുത്താനായതില്‍ അഭിമാനമുണെ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്തിമവിജ്ഞാപനം വരുന്നതുവരെ നവംബര്‍ 13ലെ ഉത്തരവ് നിലനില്ക്കുമെന്നു ദേശീയ ഹരിത ട്രൈബ്യൂണലില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിലപാട് അറിയിച്ചതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.