മോദി 185 ഭാരത് വിജയ് റാലികളില്‍ പങ്കെടുക്കുമെന്ന് ബിജെപി

single-img
25 March 2014

modiലോക്‌സഭ ഇലക്ഷനോടനുബന്ധിച്ച് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്രമോദിയെ 185 തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചു. ഭാരത് വിജയ് റാലി എന്നു പേരിട്ടിരിക്കുന്ന തെരഞ്ഞെടുപ്പ് റാലികളില്‍ ഇനിമുതല്‍ മോദിയെ തുടര്‍ച്ചയായി പങ്കെടുപ്പിക്കുമെന്ന് പ്രചാരണവിഭാഗം വൈസ് പ്രസിഡന്റ് മുക്താസ് അബ്ബാസ് നഗ്‌വി അറിയിച്ചു. ജമ്മുകശ്മീരിലെ ഉദംപൂരില്‍ ആദ്യ ഭാരത് വിജയ് റാലി നടക്കും.

മറ്റു റാലികളില്‍ നിന്നും വ്യത്യസ്തമായി അതാത് പ്രദേശങ്ങള്‍ക്കു വേണ്ടിയുള്ള പ്രത്യേക പ്രകടനപട്ടികയും റാലിയില്‍ അവതരിപ്പിക്കുമെന്നും നഗ്‌വി അറിയിച്ചു. അതിനുവേണ്ടി റാലിയില്‍ പങ്കെടുക്കുന്നവര്‍ക്കായി നമോ മോദി കാര്‍ഡും വിതരണം ചെയ്യും. പ്രാദേശികമായ പ്രശ്‌നങ്ങള്‍ക്ക് മോദിയുടെ പരിഹാര നിര്‍ദേശങ്ങള്‍ അടങ്ങിയ കുറിപ്പാണ് നമോ മോദി കാര്‍ഡ്.

ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അഡ്വാനിയും, സുഷ്മസ്വരാജും, മുരളിമനോഹര്‍ ജോഷിയുമെല്ലാം റാലിയില്‍ പങ്കെടുക്കും.