മഴവില്‍ ഹോട്ടല്‍ പൊളിച്ചുനീക്കാന്‍ ആരംഭിച്ചു

single-img
25 March 2014

MAZHAVIL_RESTAURAN_1630358fസുപ്രീംകോടതി ഉത്തരവിനെ ആലുവ പെരിയാര്‍ തീരത്ത് അനധികൃതമായി നിര്‍മിച്ച ഡിടിപിസിയുടെ മഴവില്‍ ഹോട്ടല്‍ പൊളിച്ചു നീക്കിത്തുടങ്ങി. ഹോട്ടല്‍ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പാലിക്കാത്തതിനെതുടര്‍ന്ന് അധികൃതര്‍ക്കെതിരേ കോടതി കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഒരു മണിക്കൂര്‍ പോലും സാവകാശം പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച ഹോട്ടല്‍ പൊളിക്കുന്നതിനു അനുവദിക്കാനാവില്ലെന്നു വ്യക്തമാക്കിയിട്ടും കോടതിയുടെ ഉത്തരവ് പാലിക്കാത്തതിനെത്തുടര്‍ന്നായിരുന്നു കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചത്.

ആലുവ മണപ്പുറത്ത് മാര്‍ത്താണ്ഡവര്‍മ പാലത്തിനു സമീപം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നിര്‍മിച്ച മഴവില്‍ ഫാമിലി റസ്റ്റുറന്റ് മൂന്നു മാസത്തിനകം പൊളിച്ചു നീക്കാന്‍ ജൂലൈയില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബുള്‍ഡോസര്‍ ഉപയോഗിച്ചോ കേന്ദ്രസേനയെ ഉപയോഗിച്ചോ റെസ്റ്റോറന്റ് പൊളിച്ചു നീക്കാനാണ് സുപ്രീംകോടതി എറണാകുളം ജില്ലാ ഭരണകൂടത്തിനു നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, ടെണ്ടര്‍ വിളിച്ച് പതിവു നടപടി ക്രമങ്ങളുമായി ജില്ലാഭരണകൂടം മുന്നോട്ടുപോയതാണ് കടുത്ത നടപടിയിലേക്കു കടക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത്.