വാരാണാസിയില്‍ ചീമുട്ടയ്ക്കു പിറകേ കേജ്‌രിവാളിനുനേരെ മഷിപ്രയോഗവും

single-img
25 March 2014

Kejariwalഉത്തര്‍പ്രദേശിലെ വാരണാസിയില്‍ റോഡ് ഷോ നടത്തി കടന്ന് പോകുമ്പോള്‍ കേജ്‌രിവാളിന്റെ മുഖത്തേക്ക് ഒരു സംഘം ആളുകള്‍ മഷി ഒഴിച്ചു. ഇതേതുടര്‍ന്ന് എഎപി പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനം നടത്തി.

നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുവാന്‍ എത്തിയ കേജ്‌രിവാള്‍ വാരണാസിയില്‍ ഇറങ്ങിയതിന് തൊട്ടുപിന്നാലെ അദ്ദേഹത്തിനു നേരെ ചീമുട്ടയെറിഞ്ഞിരുന്നു. കാശി വിശ്വനാഥ് ക്ഷേത്രത്തിന്റെ പുറത്തുവെച്ചാണ് ചീമുട്ടയേറുണ്ടായത്. അതിനുശേഷം ഗംഗയില്‍ മുങ്ങിയിട്ടാണ് കേജരിവാള്‍ റോഡ് ഷോകളില്‍ പങ്കെടുക്കാന്‍ പോയത്.