വാരണാസിയില്‍ അരവിന്ദ് കേജരിവാളിന്റെ വാഹനത്തിന് നേരെ ചീമുട്ടയേറ്

single-img
25 March 2014

aravindഉത്തര്‍പ്രദേശിലെ വാരണാസിയില്‍ കാശി വിശ്വനാഥ് ക്ഷേത്രത്തിന്റെ പുറത്തുവെച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിന്റെ വാഹനത്തിന് നേരെ ചീമുട്ടയേറ്. അതിനുശേഷം ഗംഗയില്‍ മുങ്ങിയ കേജരിവാള്‍ റോഡ് ഷോകളില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ചു. വൈകിട്ട് മൂന്നിന് വാരണാസിയില്‍ നടക്കുന്ന സമ്മേളനത്തില്‍ നരേന്ദ്ര മോദിക്കെതിരേ മത്സരിക്കുന്ന കാര്യം അദ്ദേഹം പ്രഖ്യാപിക്കും.

അതേസമയം വാരണാസിയില്‍ മോദി മാത്രം മത്സരിച്ചാല്‍ മതിയെന്നുപറഞ്ഞ് കേജരിവാളിനെതിരേ വാരണാസിയില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. രാജ്യദ്രോഹി എന്നാണ് കേജരിവാളിനെ ബിജെപി പ്രവര്‍ത്തകര്‍ വിളിച്ചത്.