വാരാണസിയിലെ കെജരിവാളിന്റെ റാലി ഇന്ന്

single-img
25 March 2014

Kejariwalബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാളിന്റെ വാരാണസിയിലെ റാലി ഇന്ന്. വാരാണസിയില്‍ മത്സരിക്കുന്ന കാര്യം കെജിവാള്‍ ഇന്ന് റാലിയില്‍ പ്രഖ്യാപിക്കും.

അതേസമയം വാരാണസിയെ ഒഴിവാക്കിയാണ് കോണ്‍ഗ്രസിന്റെ ആറാമത്തെ സ്ഥാനാര്‍ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. കോണ്‍ഗ്രസ് സീറ്റ് നല്കിയാല്‍ വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരേ മത്സരിക്കാന്‍ തയാറാണെന്നു കോണ്‍ഗ്രസ് നേതാവ് ദിഗ്്‌വിജയ് സിംഗ് അറിയിച്ചിട്ടുണ്ട്.