വി.എസ് ഉള്‍പ്പെട്ട ഭൂമിദാനക്കേസ് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

single-img
24 March 2014

V. S. Achuthanandan - 8പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കേ ബന്ധുവിന് ഭൂമിദാനം ചെയ്ത കേസ് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഭൂമി ലഭിച്ച വിമുക്ത ഭടന്‍ ടി.കെ.സോമനും വി.എസിന്റെ മുന്‍ പിഎ എ.സുരേഷും നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ ബഞ്ച് തള്ളിയത്.

കേസുമായി ബന്ധപ്പെട്ട് പരാതിയുണ്‌ടെങ്കില്‍ ഹര്‍ജിക്കാരന് വിചാരണ കോടതിയെ സമീപിക്കാമെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.