താന്‍ താലിബാനു വേണ്ടി ആയുധ ഇടപാട് നടത്തിയിട്ടുണ്‌ടെന്ന് ചാള്‍സ് ശോഭ്‌രാജ്

single-img
24 March 2014

Shobharajതാന്‍ താലിബാനു വേണ്ടി ആയുധ ഇടപാട് നടത്തിയിട്ടുണ്‌ടെന്ന് കൊടും കുറ്റവാളി ചാള്‍സ് ശോഭ്‌രാജ്. ജയ്ഷ ഇ മുഹമ്മദ് മേധാവി മസൂദ് അസറുമായി ചേര്‍ന്ന് തീഹാര്‍ ജയിലില്‍ തടവില്‍ കഴിയുമ്പോള്‍ താലിബാനുവേണ്ടി ആയുധക്കച്ചവടം നടത്തിയെന്നാണ്ചാള്‍സ് വെളിപ്പെടുത്തിയിരിക്കുന്നത്. യുഎസ് ചാര സംഘടനയായ സിഐഎയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ചാള്‍സ് പറഞ്ഞു.

നേപ്പാളിലെ അധോലോക, ഭീകര സംഘങ്ങളുമായുള്ള ചര്‍ച്ചകളില്‍ താലിബാനെ പ്രതിനിധാനം ചെയ്തു താന്‍ പങ്കെടുത്തിരുന്നതായും ശോഭ്‌രാജ് വെളിപ്പെടുത്തി. താലിബാന് ആയുധം വാങ്ങാന്‍ ചൈനക്കാരായ കുറ്റവാളികളുമായി ബന്ധപ്പെട്ട് ഹെറോയിന്‍ കച്ചവടം നടത്തിയിട്ടുണ്ടെന്നും ചാള്‍സ് പറഞ്ഞു. ഒരു ബ്രട്ടീഷ് മാസികയ്ക്ക് അനുവദിച്ച അഭുമുഖത്തിലാണ് ചാള്‍സ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.