ദേശിയ പതാകയെ പാര്‍ട്ടി കൊടിയാക്കി അപമാനിച്ചു; അശോകചക്രത്തിന്റെ സ്ഥാനത്ത് കൈപ്പത്തി വെട്ടിയൊട്ടിച്ച നിലയില്‍ പാതിരാത്രിയോടെ പോലീസ് അഴിച്ചുമാറ്റി. എന്നിട്ടും സംഭവം അറിഞ്ഞിട്ടില്ലെന്ന് പോലീസ്

single-img
24 March 2014

Congressതിരുവനന്തപുരം: പട്ടാപ്പകല്‍ അശോകചക്രം ഉള്‍പ്പെടുന്ന ദേശിയപതാകയെ പാര്‍ട്ടിക്കൊടിയായി ഉയര്‍ത്തിക്കെട്ടി അപമാനിച്ചത് വിവാദമാകുന്നു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലുള്‍പ്പെടുന്ന മാണിക്കല്‍ ഗ്രാമപഞ്ചായത്തിലുള്ള പത്തേക്കറിലാണ് സംഭവം.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മുന്നുമണിയോടെ ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശ്രീമതി ബിന്ദു കൃഷ്ണയുടെ പ്രചരാണാര്‍ത്ഥം പത്തേക്കറില്‍ ദേശിയ പതാക കോണ്‍ഗ്രസ് പാര്‍ട്ടിക്കൊടിയായി കെട്ടിയത്. ദേശിയ പതാക ഉയര്‍ത്തുന്നതിലും കൈകാര്യം ചെയ്യുന്നതിനും നിയമങ്ങള്‍ നിലനില്‍ക്കേ വെറുമൊരു കമ്പില്‍ പതാക കെട്ടി മരത്തില്‍ കെട്ടിവയ്ക്കുകയാണ് ചെയ്തത്.

പുലര്‍ന്നതിന് ശേഷം ഉയര്‍ത്തുകയും അസ്തമനത്തിനു മുമ്പ് താഴ്ത്തുകയുമാണ് ചെയ്യേണ്ടതെന്ന ദേശിയപതാക നിയമം കാറ്റി പറത്തിയാണ് പത്തേക്കറില്‍ പതാക രാത്രി 9 മണിവരെ പതാക കെട്ടിയിരുന്നത്. അതിനുശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശിയപതാകയിലെ അശോകചക്രം മറച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ‘കൈപ്പത്തി’ ചിഹ്നം ഓട്ടിക്കുകയായിരുന്നു.

httpv://www.youtube.com/watch?v=WrjK-Fj3pWo&feature=youtu.be

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് രാത്രി 10 മണിയോടെ സ്ഥലത്തെത്തിയ പോലീസ് സംഘം പതാക അഴിച്ചിറക്കി പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു. വൈകുന്നേരം 5 മണിയോടെ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചെങ്കിലും രാത്രി 10 മണിയോടെയാണ് പോലീസ് സ്ഥലത്തെത്തിയത്. ദേശിയപതാകയെ അപമാനിച്ച കുറ്റത്തിന് പോലീസിന് സ്വയമേവ കേസെടുക്കാന്‍ അധികാരമുണ്ടെങ്കിലും, പതാക ഉയര്‍ത്തിയതും പോലീസിന്റെ സാന്നിദ്ധ്യത്തില്‍ അഴിച്ചിറക്കിയതും ഇതുവരെ പോലീസ് തന്നെ അറിഞ്ഞിട്ടില്ലെന്നാണ് വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.