നരേന്ദ്ര മോദിക്ക് സുരക്ഷ വര്‍ധിപ്പിക്കണം: ഡല്‍ഹി പോലീസ്

single-img
24 March 2014

Modiiജയ്പൂരില്‍ പിടിയിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പോലീസിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഡല്‍ഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

ഇന്ത്യന്‍ മുജാഹിദ്ദീന്റെ സ്ഥാപക നേതാവ് യാസിന്‍ ഭട്കലിന്റെ അടുത്ത അനുയായി വഖാഫ് അടക്കം നാല് തീവ്രവാദികളെ ഞായറാഴ്ച ജയ്പൂരില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.