ആര്‍.എസ്.എസ് ഭീഷണി ഫലിച്ചു; ഹരഹര പ്രയോഗം ഇനി വേണ്ടെന്ന് മോദി

single-img
24 March 2014

modi-visaനമോ നമോയെന്ന ജപിക്കലല്ല തങ്ങളുടെ ജോലിയെന്നും വ്യക്തി പൂജ ആര്‍.എസ്.എസിന്റെ അജണ്ടയല്ലെന്നുമുള്ള ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭഗത്തിന്റെ പ്രസ്ഥാവന െകാള്ളേണ്ടിടത്തു കൊണ്ടു. തന്നെ വിശേഷിപ്പിക്കാന്‍ ‘ഹരഹര’ മുദ്രാവാക്യം വേണെ്ടന്ന് അനുയായികളോട് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി ഇതിനെത്തുടര്‍ന്ന് ആവശയശപ്പട്ടിരിക്കുകയാണ്. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആവേശഭരിതരായ ചില അനുയായികള്‍ തന്നെ ‘ഹര്‍ ഹര്‍ മോദി…’ എന്നു വിശേഷിപ്പിക്കുന്നു. അവരുടെ ആവേശത്തെ താന്‍ ബഹുമാനിക്കുന്നുവെ്‌നനും പക്ഷേ ഇനി ആ പ്രയോഗം വേണ്ട എന്നുമാണ് മോദി ട്വിറ്ററില്‍ കുറിച്ചത്.

ശിവഭക്തര്‍ വ്യാപകമായി ഉപയോഗിക്കുന്ന ‘ഹരഹര’ പ്രയോഗത്തിലൂടെ മോദിയെ വിശേഷിപ്പിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധങ്ങള്‍ ആര്‍.എസ്.എസിന്റെ ഭാകഗത്തു നിന്നും മറ്റു ഹിന്ദു സംഘടനകളുടെ ഭാഗത്തു നിന്നും ഉയര്‍ന്നിരുന്നു. മോഹന്‍ ഭഗത്തിനെക്കൂടാതെ ദ്വിഗ്‌വിജയ് സിംഗ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ദ്വാരകാപീഠ് ശങ്കരാചാര്യ സ്വരൂപാനന്ദ് സരസ്വതിയെപ്പോലെയുള്ള സന്യാസിമാരും ഹരഹര പ്രയോഗത്തിനെതിരേ പ്രതിഷേധമറിയിച്ചിരുന്നു.