ബോട്ടിങ്ങിനെത്തിയ പതിമൂന്നുകാരിയെ കടന്നുപിടിച്ച ബോട്ട് ഡ്രൈവര്‍ അറസ്റ്റില്‍

single-img
24 March 2014

മൂന്നാർ:  ബോട്ടിങ്ങിനെത്തിയ   പതിമൂന്നുകാരിയെ കടന്നുപിടിച്ച സംഭവത്തിൽ ബോട്ട് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.മാട്ടുപ്പെട്ടി ഡാമിൽ ബോട്ടിങ്ങിനെത്തിയ  കൊൽക്കത്ത  സ്വദേശിനിയായ പതിമൂന്നുകാരിയെ കടന്നു പിടിച്ച ബോട്ട് ഡ്രൈവര്‍ രാജേഷിനെ (39)യാണ്  അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകിട്ടാണ് സംഭവം. പെൺകുട്ടിയുടെയും ബന്ധുക്കളുടെയും പരാതിയിന്മേൽ മൂന്നാർ സി.ഐ ഷാനിഹാന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് ദേവികുളം കോടതിയിൽ ഹാജരാക്കും.