നാല്‌ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരെ പിടിയിൽ:ലക്ഷ്യം തിരഞ്ഞെടുപ്പ് അട്ടിമറിക്കൽ

single-img
23 March 2014

നാലു ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരരെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്തു. വിവിധ സ്ഫോടന കേസുകളിൽ തിരയുന്ന ഒരു പാകിസ്ഥാകാരൻ അടക്കമുള്ളവരെയാണ് രാജസ്ഥാനിൽ നിന്ന് ഡൽഹി പൊലീസിന്റെ പ്രത്യേക വിഭാഗം അറസ്റ്റു ചെയ്തത്.

ഇന്റലിജന്‍സ് വിഭാഗം നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ്  രാജസ്ഥാന്‍ പോലീസും ഡല്‍ഹി പോലീസും സംയുക്തമായി തിരച്ചില്‍ നടത്തിയത്. പിടിയിലായവരില്‍ ഒരാള്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകനും കൊടുംഭീകരനുമായ യാസിന്‍ ഭട്കറിന്റെ അടുത്ത അനുയായി വഖാസാണ്. മുംബൈ ഭീകരാക്രമണം ഉള്‍പ്പടെ നിരവധി ആക്രമണങ്ങളില്‍ പങ്കുള്ള ആളാണു വഖാസ്.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇവർ ശ്രമം നടത്തി വരികയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.ഭീകരരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ  നേതാക്കളുടെ സുരക്ഷ ശക്തമാക്കാൻ നിർദ്ദേശിച്ച് ഡൽഹി പോലീസ് ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോർട്ട് സമർപ്പിക്കും