നടി നഗ്മക്ക് കോണ്‍ഗ്രസ് എംഎല്‍എയുടെ പരസ്യ ചുംബനം

single-img
23 March 2014

vf_144219970_MLAKissingNagmaതെന്നിന്ത്യന്‍ നടിയും മീററ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ നഗ്മയ്ക്ക് കോണ്‍ഗ്രസ് എംഎല്‍എയുടെ ചുംബനം. പ്രചാരണത്തിനിടെയാണു സംഭവം.ഹപ്പൂരിലെ കോണ്‍ഗ്രസ് എംഎല്‍എയായ ഗജരാജ് ശര്‍മ്മയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എല്ലാവരെയും അമ്പരിപ്പിച്ച നഗ്മയെ ചുംബിച്ചത്.

തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് തുറന്ന കാറിലേക്ക് കയറാന്‍ ശ്രമിച്ച നഗ്മയെ ഗജരാജ് ശര്‍മ്മ ചേര്‍ത്ത് നിര്‍ത്തി ചുംബിക്കുകയായിരുന്നു. ചുംബിച്ചയുടനെ ഗജരാജ് ശര്‍മ്മയെ നഗ്മ തട്ടിമാറ്റി. സംഭവം വിവാദമായിരിക്കുകയാണ്.

നഗ്മയെ കണ്ട് എംഎല്‍എ മാപ്പ് പറയണമെന്ന് വനിതാ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.സംഭവത്തെക്കുറിച്ച് നഗ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല.