കോൺഗ്രസുകാർ മർദ്ദിച്ചു കൊന്നെന്ന ആരോപണം വ്യാജം.മരണം രാഷ്ട്രീയ നേട്ടത്തിനു ഉപയോഗിക്കുന്നതിനെതിരെ യൂസഫിന്റെ കുടുംബം പരാതി നൽകി

single-img
23 March 2014

untitledശശിതരൂറിനൊപ്പം വോട്ടുചോദിക്കാനെത്തിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മര്‍ദിച്ചുകൊന്നെന്ന ആരോപണത്തിനെതിരെ മരണപ്പെട്ട യൂസഫിന്റെ കുടുംബവും നാട്ടുകാരും രംഗത്ത്.സ്വാഭാവിക മരണത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിനെതിരെ യൂസഫിന്റെ സഹോദരൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

വെള്ളിയാഴ്ച തരൂരും കോൺഗ്രസ് പ്രവർത്തകരും അമ്പലത്തറ എസ്.എം ലോക്കിലെ യൂസഫിന്റെ കടയിൽ വോട്ട് ചോദിക്കാൻ എത്തിയിരുന്നു.ഇടതു പക്ഷ അനുഭാവിയായ യൂസഫും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ രാഷ്ട്രിയം പറഞ്ഞ് ചെറിയ രീതിയിലുള്ള തർക്കത്തിൽ ഏർപ്പെട്ടതായും നാട്ടുകാർ പറയുന്നു.എന്നാൽ കടയടിച്ചു തകർത്തെന്നും കൈയ്യേറ്റം ചെയുതുവെന്നും ഉള്ള വാർത്തകൾ കളവാണെന്ന് നാട്ടുകാരും യൂസഫിന്റെ ബന്ധുക്കളും പറഞ്ഞു.വീട്ടിലേക്ക് പോയ യൂസഫ് നെഞ്ചു വേദനയെ തുടർന്ന് സഹോദരനെ സലാമിനെ ഫോൺ ചെയ്തിരുന്നു.സഹോദരൻ സലാം ആശുപത്രിയിൽ കൊണ്ടു പോകും വഴിയാണു യൂസഫ് മരണപ്പെട്ടത്.

അതിനുശേഷം കോൺഗ്രസ് പ്രവർത്തകരുടെ മർദ്ദനമേറ്റ് യൂസഫ് കൊല്ലപ്പെട്ടു എന്നാണു വാർത്ത പ്രചരിപ്പിക്കപ്പെട്ടത്.ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ പി.എം മനോജാണു ഫേസ്ബുക്കിലൂടെ യൂസഫിനു മർദ്ദനമേറ്റു,മരിച്ചു എന്ന വാർത്ത പുറത്ത് വിട്ടത്.തുടർന്ന്  ദേശാഭിമാനിയിലൂടെയും കൈരളിയിലൂടെയും കൈയ്യേറ്റത്തെ തുടർന്ന് യൂസഫ് മരിച്ചു എന്ന വാർത്ത വന്നു.സോഷ്യൽ മീഡിയകളിൽ തരൂരും കോൺഗ്രസുകാരും ചേർന്ന് യൂസഫിനെ തല്ലിക്കൊന്നു എന്നായിരുന്നു സിപിഎം അനുഭാവികൾ വാർത്ത പ്രചരിപ്പിച്ചിരുന്നത്.വ്യാജ പ്രചരണത്തിനെതിരെ തരൂർ ഐടി സെല്ലിൽ പരാതി നൽകിയിട്ടുണ്ട്

BjVkSm9CIAA_Y6K