ടിപിയെ പുസ്തകമാക്കി ഇറച്ചിവിലയ്ക്കു വിറ്റത് തിരുവഞ്ചൂര്‍; വിഎസ്

single-img
22 March 2014

V-S-Achuthanandan_1ടി.പി. ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് പുസ്തകമെഴുതി വിറ്റ് കാശാക്കിയ തിരുവഞ്ചൂരാണ് ടി.പിയെ ഇറച്ചിവിലയ്ക്ക് വിറ്റതെന്ന് വി.എസ്. അച്യുതാനന്ദന്‍. ടി.പിയെ വിഎസ് അച്യുതാനന്ദന്‍ ഇറച്ചിവിലയ്ക്കു വിറ്റെന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിമര്‍ശനത്തിനാണ് വിഎസിന്റെ മറുപടി. തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.

ടി.പി ചന്ദ്രശേഖരന്‍ വധം മാധ്യമങ്ങള്‍ക്ക് ഒരു കൃഷിയായി മാറിയിരിക്കുകയാണെന്നും കേസില്‍ യാഥാര്‍ഥ്യങ്ങള്‍ മറച്ചുവയ്ക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. തനിക്കു വധഭീഷണിയുണെ്ടന്നും സംരക്ഷണം നല്കണമെന്നും ടി.പി. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെയും കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെയും അറിയിച്ചിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തില്ലെന്നും ടിപിയുടെ കശാപ്പിനു കൂട്ടുനിന്നവരാണ് ഇപ്പോള്‍ വേദന പറയുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. സിബിഐ അന്വേഷണം കേസില്‍ മുറപോലെ നടക്കട്ടെയെന്നും വിഎസ് പറഞ്ഞു.

കേരളത്തെ ഞെട്ടിച്ച സോളാര്‍ അഴിമതിക്കേസില്‍ കോടികളുടെ അഴിമതി ഒത്തുതീര്‍ക്കാന്‍ സരിതയ്ക്ക് സര്‍ക്കാര്‍ കൂട്ടുനിന്നുവെന്നും വിഎസ് കുറ്റപ്പെടുത്തി. കേസില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ വെല്ലുവിളി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ലെന്നും വി.എസ്. പറഞ്ഞു.