തുര്‍ക്കി ട്വിറ്റര്‍ നിരോധിച്ചു

single-img
22 March 2014

Twitterതുര്‍ക്കി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുന്ന ഓഡിയോ പ്രചരിച്ചതിനെത്തുടര്‍ന്നു തുര്‍ക്കിയില്‍ ട്വിറ്ററിനു നിരോധനം ഏര്‍പ്പെടുത്തി. നിരോധനം സംബന്ധിച്ച് അന്തര്‍ദേശീയ സമൂഹം എന്തു വിചാരിക്കുന്നുവെന്നതു തനിക്കു പ്രശ്‌നമല്ലെന്നും തുര്‍ക്കിയുടെ ശക്തി വെളിപ്പെടുത്തുമെന്നും പ്രധാനമന്ത്രി എര്‍ദോഗന്‍ പറഞ്ഞു.

എര്‍ദോഗന്‍ അഴിമതി നടത്തിയതായി ആരോപിക്കുന്ന ഓഡിയോ ഈയിടെ ചോര്‍ന്നത് സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഇതു സംബന്ധിച്ച് സ്വകാര്യത ലംഘിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവു പ്രകാരമാണു ട്വിറ്ററിനു നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് തുര്‍ക്കി ടെലികോം അറിയിച്ചു.