ഇലക്ഷന്‍ അസാധുവാക്കി; തായ്‌ലന്റില്‍ ഭരണ പ്രതിസന്ധി

single-img
22 March 2014

thailandതായ്‌ലന്‍ഡില്‍ രാഷ്ട്രീയ അരാജകത്വങ്ങള്‍ക്ക് ഇടയില്‍ കഴിഞ്ഞ മാസം നടത്തിയ പൊതുതെരഞ്ഞെടുപ്പ് ഭരണഘടനാ കോ ടതി അസാധുവായി പ്രഖ്യാപിച്ചു. പൊതുതെരഞ്ഞെടുപ്പിലെ വോട്ടിംഗ് ഒരു ദിവസം കൊണ്ടുപൂര്‍ത്തിയാക്കണമെന്നാണു നിയമം നിലനിക്കേ ഫെബ്രുവരി രണ്ടിലെ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ മേഖലയിലെ 28 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളില്ലായിരുന്നുവെന്നും അതിനാല്‍ രാജ്യത്തു മുഴുവന്‍ ഒറ്റദിവസം വോട്ടെടുപ്പ് എന്ന നിയമം നടപ്പാക്കാനായിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി യിംഗ്ലിക് ഷിനവത്രയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് തായ്‌ലന്റില്‍ പ്രതിപക്ഷ പ്രക്ഷോഭം നടക്കുകയാണ്. ഇടക്കാല തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാണ് യിംഗ്‌ലക്ക് സമരത്തെ നേരിട്ടത്. പ്രസ്തുത തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ കോടതി അസാധുവായി പ്രഖ്യാപിച്ചിരിക്കുന്നത്.