വി.എസിന്റെ ഇടപെടലുകള്‍ യു.ഡി.എഫ് എം.എല്‍.എമാരെ വര്‍ദ്ധിപ്പിക്കുന്നു; അടൂര്‍ പ്രകാശ്

single-img
22 March 2014

adoor-prakashവി.എസിന്റ ചില ഇടപെടലാണ് യൂഡിഎഫിന് എംഎല്‍എമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതെന്നും കേരളത്തില്‍ സര്‍ക്കാരിനെ താങ്ങിനിര്‍ത്താന്‍ വി.എസ് വഹിക്കുന്ന പങ്ക് വലുതാണെന്നും മന്ത്രി അടൂര്‍ പ്രകാശ്. പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ പൂഞ്ഞാര്‍ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ മുണ്ടക്കയത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ എല്‍ഡിഎഫ് എന്ന ശവപ്പെട്ടിയില്‍ ആണിയടിച്ചു തുടങ്ങിയെന്നും വിഎസിന്റെ ഭൂരിപക്ഷം തീരുമാനവും ശവപ്പെട്ടിയില്‍ ആണിയടിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുന്നണി സ്ഥാനാര്‍ഥികളെ കിട്ടാതെ വലയുന്ന ഗതികേടിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.