ഐക്യരാഷ്ട്ര സംഘടന ഇടപെട്ടാലും ഇറ്റാലിയന്‍ നാവികരെ വിട്ടയയ്ക്കരുതെന്ന് മുഖ്യമന്ത്രി

single-img
22 March 2014

Oommen chandy-9മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ വിചാരണത്തടവില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരുടെ മോചനത്തിന് ഐക്യരാഷ്ട്ര സംഘടനയെ ഇടപെടുവിക്കാനുള്ള ഇറ്റലിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങരുതെന്നും വിചാരണ കൂടാതെ അവരെ വിട്ടയയ്ക്കരുതെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു.

ഇറ്റലിയുടെ ആവശ്യപ്രകാരം ഇറ്റാലിയന്‍ നാവികരുടെ കേസില്‍ ഇടപെടാന്‍ യുഎന്‍ പൊതുസഭയുടെ പ്രസിഡന്റ് ജോണ്‍ ആഷെ ഇന്ത്യയില്‍ എത്തി എന്ന മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്. പ്രകോപനം കൂടാതെയുള്ള ക്രൂരമായ കൊലപാതകമാണ് ഇറ്റാലിയന്‍ നാവികര്‍ നടത്തിയതെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.