സിനിമാനടി നഗ്മയ്ക്ക് മീററ്റ് മണ്ഡലത്തില്‍ നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല : ഉത്തരവാദി പോലീസെന്നു നഗ്മ

single-img
22 March 2014

മീററ്റ് : സിനിമാനടിയും കോണ്ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ നഗ്മയ്ക്ക് നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല.പോലീസിന്റെ അനാസ്ഥ കാരണമാണ് തനിക്കു സമയത്ത് പത്രിക സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതെന്ന് നഗ്മ കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മീററ്റ് ലോകസഭാ മണ്ഡലത്തിലേയ്ക്കാണ് നഗ്മ മത്സരിക്കാനിരുന്നത്.

തന്റെ നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിക്കാനെത്തിയ കോണ്ഗ്രസ് ജില്ലാ പ്രസിഡണ്ട്‌ സലിം ഭാരതിയെ കളക്റ്റ്റേറ്റിന്റെ ഗേറ്റിന് മുന്നില്‍ പോലീസ് അന്യായമായി തടഞ്ഞുവെച്ചു എന്നാണു നഗ്മ ആരോപിക്കുന്നത്.ഇതുമൂലം തന്റെ നാമനിര്‍ദ്ദേശപ്പത്രിക സമയത്ത്  സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ പറയുന്നു.

എന്നാല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഈ ആരോപണത്തോട് പ്രതികരിച്ചില്ല.ഇന്നലെയാണ് സംഭവം നടന്നത്.നാമനിര്‍ദ്ദേശ പത്രിക വീണ്ടും സമര്‍പ്പിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചന നടത്തുമെന്ന് നഗ്മ അറിയിച്ചു.