സംസ്ഥാനത്ത് യുഡിഎഫിനു മുന്‍തൂക്കം: യു.ഡി.എഫ് തെരഞ്ഞെടുപ്പ് അവലോകനയോഗം

single-img
22 March 2014

KPCCതെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് യുഡിഎഫിനു മുന്‍തൂക്കമുണെ്ടന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് അവലോകനയോഗം വിലയിരുത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ കെപിസിസി ആസ്ഥാനത്ത് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്നു.

മലബാറില്‍ യുഡിഎഫില്‍ ചില പ്രാദേശിക പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് നേതൃത്വം തന്നെ പരിഹരിച്ചുവെന്ന് യോഗം നിരീക്ഷിച്ചു. ടിപി വധക്കേസില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ നിലപാടു മാറ്റം അദ്ദേഹത്തിന്റെ പ്രതിഛായയെ ബാധിച്ചതായും മലബാറില്‍ മുന്നണിയിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ നേതൃത്വം ഇടപെട്ട് പരിഹരിച്ചതായും യോഗം വിലയിരുത്തി.