ചാവേര്‍ ആക്രമങ്ങളില്‍ ഇറാക്കില്‍ 28 മരണം

single-img
22 March 2014

map_of_iraqഇറാക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ നടന്ന ചാവേര്‍ ആക്രമണങ്ങളിലും സ്‌ഫോടനങ്ങളിലും 28 പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ സൈനികരാണു മരിച്ചവരില്‍ ഏറെയും. നിരവധി പേര്‍ക്കു പരിക്കേറ്റു.ബാഗ്ദാദില്‍നിന്നു 120 കിലോമീറ്റര്‍ അകലെ ഇന്‍ജാനിലെ പോലീസ് ആസ്ഥാനത്ത് സ്‌ഫോടകവസ്തു നിറച്ച ട്രക്ക് കൊണ്ടുവന്ന് ഭീകരര്‍ നടത്തിയ സ്‌ഫോടനത്തില്‍ ബ്രിഗേഡ് കമാന്‍ഡര്‍ ഉള്‍പ്പെടെ ഒമ്പതു പോലീസുകാര്‍ കൊല്ലപ്പെട്ടു.

റമാദിയില്‍ നടന്ന രണ്ടാമത്തെ ചാവേര്‍ ആക്രമണത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു