രാജ്യതലസ്ഥാനത്തിന് നാണക്കേടായി കോംഗോ യുവതി പീഡനത്തിനിരയായി

single-img
22 March 2014

delhi-rape-crisisപീഡനത്തിന്റെ കാര്യത്തില്‍ രാജ്യതലസ്ഥാനം മുന്നോട്ടുതന്നെ. കഴിഞ്ഞദിവസം കോംഗോക്കാരിയായ യുവതി തലസ്ഥാനത്ത് പീഡനത്തിനിരയായി. ഡല്‍ഹിയിലെ മാല്‍വിയ നഗറില്‍ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു ഇവര്‍.

യുവതിയുടെ വീട്ടില്‍ വസ്ത്രവ്യാപാരത്തിന് എത്തിയ രണ്ടുപേരാണ് പീഡനം നടത്തിയത്. ഇവര്‍ വസ്ത്രങ്ങള്‍ പരിശോധിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ പ്രതികള്‍ യുവതിയെ വീട്ടിനുള്ളിലേക്ക് ബലമായി വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. വൈദ്യപരിശോധനക്ക് വിധേയയാക്ക യുവതി പീഡനത്തിനിരയായെന്ന് തെളിഞ്ഞു.