നികുതി കുറയ്ക്കാന്‍ ഗ്രാനൈറ്റ് വ്യാപാരിയില്‍ നിന്നും കൈക്കൂലി വാങ്ങിയ രണ്ട് ആദായനികുതി ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

single-img
22 March 2014

തൃശ്ശൂര്‍ : നികുതി കുറച്ചുകൊടുക്കാന്‍ ഗ്രാനൈറ്റ് വ്യാപാരിയില്‍നിന്ന് 10 ലക്ഷംരൂപ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ആദായനികുതി ഉദ്യോഗസ്ഥര്‍ തൃശ്ശൂരില്‍ അറസ്റ്റിലായി. പി ജോസ്, വിന്‍സെന്റ് ജോസഫ് എന്നിവരെയാണ് സി ബി ഐ അറസ്റ്റു ചെയ്തത്.

വ്യാപാരി നികുതിയിനത്തില്‍ അടക്കാനുള്ള 50 ലക്ഷം രൂപ ഒരു ലക്ഷമാക്കി കുറക്കാമെന്ന് വാക്കു കൊടുത്ത് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു, കൊച്ചിയില്‍നിന്നുള്ള സി.ബി.ഐ സംഘം ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്. ഇതിനുവേണ്ടി ശനിയാഴ്ച രാവിലെ താമസ സ്ഥലത്തുവച്ച് പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. തുടര്‍ന്ന് ഇരുവരുടെയും താമസ സ്ഥലത്തും ഓഫീസിലും സി ബി ഐ റെയ്ഡ് നടത്തി.