വഡോദരയില്‍ മോദിക്കെതിരേ കേജരിവാള്‍ മത്സരിക്കില്ല

single-img
22 March 2014

വഡോദരയില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരേ അരവിന്ദ് കേജരിവാള്‍ മത്സരിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി.. എഎപിയുടെ ഗുജറാത്ത് കണ്‍വീനര്‍ സുക്‌ദേവ് പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു സ്ഥാനാര്‍ഥി ഒരു സീറ്റില്‍ മാത്രമേ മത്സരിക്കാവൂ എന്നാണ് പാര്‍ട്ടിയുടെ നിലപാട്. വഡോദരയില്‍ മത്സരിക്കുമെന്ന് മോദി ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കില്‍ കേജരിവാളും അവിടെ മത്സര രംഗത്ത് ഉണ്ടാകുമായിരുന്നു. പരാജയ ഭീതി മൂലമാണ് മോദി രണ്ടു സീറ്റില്‍ മത്സരിക്കുന്നതെന്നും പൊതുജനങ്ങളുടെ പണം ഇത്തരത്തില്‍ പാഴാക്കി അവരെ പറ്റിക്കരുതെന്നും സുക്‌ദേവ് പട്ടേല്‍ പറഞ്ഞു.