ശോഭന “പാവട”യിൽ;കൂടെ പൃഥ്വിരാജും ബിജു മേനോനും

single-img
22 March 2014

Shobana2652ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസിന്റെ ശേഷം ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പാവാടയിൽ ശോഭന നായികയാകും.പൃഥ്വിരാജും ബിജു മേനോനുമാണ്‌ നായകന്‍മാര്‍.വിനീത്‌ ശ്രീനിവാസന്റെ തിരയ്‌ക്ക് ശേഷം അഭിനയിക്കുന്ന ചിത്രമാണ്‌ പാവാട.

ചിത്രത്തിൽ മദ്യപാനികളുടെ വേഷമാണ് പൃഥ്വിരാജിനും ബിജു മേനോനും കൈകാര്യം ചെയ്യുന്നത്.1983ന്റെ തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രയാണ് പാവാടയുടെ തിരക്കഥ ഒരുക്കുന്നത്. മണിയൻ പിള്ള രാജുവാണ് പാവാടയുടെ നിർമ്മാണം. ചിത്രത്തിന്റെ പാവാട എന്ന പേരിനു പിന്നിൽ ഒരു സസ്പെൻസ് ഉണ്ടെന്നും മികച്ച ഛായാഗ്രാഹകന്‍ കൂടിയായ സംവിധായകൻ മാര്‍ത്താണ്ഡൻ പറയുന്നു.

ശോഭന പൃഥ്വിയുടെ നായികയല്ലെന്ന് സംവിധായകൻ വ്യക്തമാക്കി. മുഴുക്കുടിയന്മാരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന സുപ്രധാനമായ കഥാപാത്രമാണു ശോഭന