പ്രധാനമന്ത്രിയുടെ മയിലിനെ പൂച്ച തിന്നു : പാക്കിസ്ഥാനില്‍ മൂന്നു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

single-img
22 March 2014

ലാഹോര്‍ : പാക്കിസ്ഥാന്‍  പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വസതിയില്‍ വളര്‍ത്തിയിരുന്ന മയിലിനെ പൂച്ച തിന്ന സംഭവത്തില്‍ മൂന്ന് പോലീസുകാരെ  സസ്‌പെന്‍റു ചെയ്തതായി റിപ്പോര്‍ട്ട്‌. കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് സസ്‌പെന്‍ഷന്‍ എന്നറിയുന്നു.

വ്യാഴാഴ്ച്ച പ്രധാനമന്ത്രിയുടെ ലാഹോറിലെ വസതിയിലെ തോട്ടക്കാരനാണ് മയിലിനെ പൂച്ച തിന്ന കാര്യം കണ്ടെത്തിയത്.സംഭവത്തെ തുടര്‍ന്ന് വസതിയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പോലീസുകാരെ വിളിപ്പിച്ച പോലീസ് സൂപ്രണ്ട്  ഇവരെ ചോദ്യം ചെയ്ത ശേഷം സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

എന്നാല്‍ ഈ വാര്‍ത്ത എസ് പി ആദ്യം നിഷേധിച്ചിരുന്നു.പിന്നീട്  ഡ്യൂട്ടി സമയത്ത് ഹാജരാകാത്തതിനെ തുടര്‍ന്നാണ് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ഇദ്ദേഹം അറിയിച്ചു.18 പോലീസുകാരാണ് വസതിയില്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത്.