പട്നയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശത്രുഘ്നന്‍ സിന്‍ഹയെ കരിങ്കൊടി കാട്ടിയ വിമതരെ ബി ജെ പി പ്രവര്‍ത്തകര്‍ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

single-img
22 March 2014

പട്ന : മുന്‍ സിനിമാനടനും പട്ന സാഹിബ്‌ ലോകസഭാമണ്ഡലത്തിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയുമായ ശത്രുഘ്നന്‍ സിന്‍ഹയെ കരിങ്കൊടി കാട്ടിയ വിമതരെ ബിജെപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ സിന്‍ഹയെ വിമതര്‍ കരിങ്കൊടി കാണിച്ചതിനെത്തുടര്‍ന്നാണ് ബിജെപി പ്രവര്‍ത്തകരുടെ ഈ നടപടി.

പട്ന സാഹിബ്‌ മണ്ഡലത്തിലെ സിറ്റിംഗ് എം പി ആയ സിന്‍ഹ  മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നാരോപിച്ചാണ് വിമതര്‍ കരിങ്കൊടി കാട്ടിയത്.കഴിഞ്ഞ വര്‍ഷം “സിന്‍ഹയെ കാണാനില്ല “എന്ന തരത്തില്‍ ഹാസ്യാത്മകമായ പോസ്റ്ററുകള്‍ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ഈ മണ്ഡലത്തില്‍ മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും മണ്ഡലം മാറാന്‍ സിന്‍ഹ തയ്യാറായില്ല.മണ്ഡലത്തിലെ തന്നെ ബിജെപിയിലെ ഒരു വിഭാഗം സിന്‍ഹ സ്ഥാനാര്‍ത്ഥിയാകുന്നതിനെ എതിര്‍ത്ത് രംഗത്ത്‌ വന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

httpv://www.youtube.com/watch?v=FM9B94WmZZM