അമേരിക്കയില്‍ ഒളിസങ്കേതത്തില്‍ തടവിലാക്കിയിരുന്ന 100 വിദേശികളെ രക്ഷപെടുത്തി

single-img
21 March 2014

map_of_usaടെക്‌സാസിലെ ഒളിസങ്കേതത്തില്‍ അനധികൃതമായി പാര്‍പ്പിച്ചിരുന്ന നൂറോളം വിദേശികളെ പോലീസ് മോചിപ്പിച്ചു. 94 പുരുഷന്മാരും 14 സ്ത്രീകളും രണ്ടണ്ടു കുട്ടികളുമാണ് സംഘത്തിലുണ്ടണ്ടായിരുന്നത്. ക്ഷീണിച്ച്, വിശന്നു വലഞ്ഞ അവസ്ഥയിലായിരുന്നു ഇവര്‍ വീടിനുള്ളില്‍. കൂട്ടത്തിലുണ്ടണ്ടായിരുന്ന ഗര്‍ഭിണിയായ സ്ത്രീയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നു മനുഷ്യക്കടത്ത് നടത്തുന്നവരാണ് ഇതിനു പിന്നിലെന്ന് ഹൂസ്റ്റണ്‍ പോലീസ് വക്താവ് ജോണ്‍ കാനന്‍ അറിയിച്ചു.

മുറിയില്‍ പാര്‍പ്പിച്ചിരുന്നവരെ മൃഗങ്ങള്‍ക്കു തുല്യമായാണ് പരിഗണിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു. ഇവരില്‍ മിക്കവരെയും ദിവസങ്ങള്‍ക്കു മുമ്പാണ് എത്തിച്ചത്. രക്ഷപെടാതിരിക്കാന്‍ പുരുഷന്മാരെ നഗ്നരാക്കിയാണ് പാര്‍പ്പിച്ചിരുന്നത്. സംഭവത്തില്‍ മനുഷ്യക്കടത്തു സംഘാംഗങ്ങളെന്നു സംശയിക്കുന്ന അഞ്ചുപേരെ അറസ്റ്റ് ചെയ്തു.