സോണിയാഗാന്ധിയോട് പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ യു എസ് കോടതി

single-img
21 March 2014

ന്യൂയോർക്ക്: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പാസ്‌പോർട്ടിന്റെ പകർപ്പ് ഹാജരാക്കണമെന്ന് യു.എസ് കോടതി ആവശ്യപ്പെട്ടു. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്കിടെയാണ് കോടതി ഈ ആവശ്യം ഉന്നയിച്ചത്. 2013 സപ്തംബർ 2നും 9നും ഇടയിൽ സോണിയ അമേരിക്കയിൽ ഇല്ലായിരുന്നു എന്നുറപ്പ് വരുത്താനാണിത്.

കലാപവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ ലംഘനകേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് സോണിയ ഗാന്ധി ബ്രൂക്ക്‌ലൈൻ കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ കോടതി നേരത്തെ അയച്ച നോട്ടീസ് തനിക്ക് ലഭിച്ചിരുന്നില്ലെന്നും ആ സമയത്ത് താൻ അമേരിക്കയിൽ ഇല്ലായിരുന്നുവെന്നും സോണിയയുടെ പരാമർശമുണ്ട്. ഈ പരാമർശം തെളിയിക്കാനാണ് ഇപ്പോൾ പാസ്‌പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

1984ലെ സിഖ്ക വിരുദ്ധ കലാപത്തിൽ കോൺഗ്രസ്സിനും പങ്കുണ്ടെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് ആണ് കോടതിയെ സമീപിച്ചത്.ഇന്ദിരാഗാന്ധി തന്റെ സിഖുകാരായ അംഗരക്ഷകരാല്‍ വെടിയേറ്റു മരിച്ചതിനെത്തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.