ടി പിയെ വി എസ് ഇറച്ചിവിലയ്ക്ക് വിറ്റെന്ന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

single-img
21 March 2014

തിരുവനന്തപുരം:ആര്‍ എം പിക്കെതിരെ  പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ വനം റെവന്യൂ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. വിഎസിന്റേത് നിലവാരമില്ലാത്ത നിലപാടാണെന്നും ടിപിയെ വിഎസ് ഇറച്ചി വിലയ്ക്ക് വിറ്റെന്നും അദ്ദേഹം വിമര്‍ശിച്ചു.

ടിപിവധക്കേസില്‍ ഒടുവില്‍ കൂറുമാറിയ വ്യക്തിയാണ് വിഎസ് എന്നും  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ടിപി ചന്ദ്രശേഖരനെ ഇറച്ചിയുടെ വിലക്ക് വിറ്റിരിക്കുകയാണ് വിഎസ് അച്യുതാനന്ദന്‍. ആര്‍എംപി കോണ്‍ഗ്രസിന്റെ വാലാണെങ്കില്‍ അവര്‍ പതിന്നാലിടത്ത് മത്സരിക്കുമോയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

പാര്‍ട്ടിയുടെ വാലില്‍ തൂങ്ങി തടിയൂരാനാണ് അദ്ദേഹം ഇപ്പോള്‍ ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.വന്ദ്യവയോധികനായ വിഎസ് സത്യത്തിന് വേണ്ടി പ്രതികരിക്കുമെന്ന് വിചാരിച്ചിരുന്നത് തെറ്റിപ്പോയെന്നും ടിപിവിഷയത്തില്‍ രാഷ്ട്രീയമായി കൂറുമാറിയ വിഎസിന്റെ മുഖം വികൃതമായെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

തൃശൂരില്‍ പെരിഞ്ഞനം കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രതാപന്‍ എംഎല്‍എ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.