തമിഴ്നാട്ടില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു പണം നല്‍കിയത് വിവാദമാകുന്നു
21 March 2014
തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ ഓഫീസില്‍വച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി പി. പഴനിയപ്പന്റെ സാന്നിധ്യത്തില്‍ മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ പണം നല്കിയ സംഭവം വിവാദമാകുന്നു. സംഭവത്തെക്കുറിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് അന്വേഷണം ആരംഭിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ പി. മേനക ഉത്തരവിട്ടതായി ജില്ലാ തെരഞ്ഞെടുപ്പു കമ്മീഷണര്‍കൂടിയായ ജില്ലാ കളക്ടര്‍ കെ. വിവേകാനന്ദന് പറഞ്ഞു. വീഡിയോ ദൃശ്യങ്ങളും സിസി ടിവി ഫുട്ടേജും പരിശോധിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. എന്നാല്‍ ധര്‍മപുരി ലോക്സഭാ മണ്ഡലത്തിന്റെ ചുമതലയു ള്ള മന്ത്രി പി. പഴനിയപ്പന് ആരോപണം നിഷേധിച്ചു. മന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് 1000 രൂപ വീതം നല്‍കിയതെന്നാണ് ആരോപണം.