തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ പുനഃസംഘടന: മുഖ്യമന്ത്രി

single-img
21 March 2014

Kerala Chief Minister Oommen Chandy meet E. Ahmedലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഈ അവസരത്തില്‍ പുനഃസംഘടന ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കാണോ മാറ്റം, അതല്ല പുതിയ ഘടകകക്ഷിമന്ത്രിയെ ഉള്‍പ്പെടുത്തുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി വ്യക്തമായ ഉത്തരം നല്‍കിയില്ല.

പത്തനാപുരത്ത് ആര്‍ ബാലകൃഷ്ണപിള്ളയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ കെ ബി ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിഷയമായി എന്നാണ് സൂചന.