കണ്ണൂരിലെ സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു

single-img
21 March 2014

pksreemathi_21-03-14കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ. ശ്രീമതിയ്ക്കും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരനും കണ്ണൂരിലെ കോളജുകളില്‍ പ്രചരണം നടത്തിയതിന് ജില്ലാകളക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കോളേജുകളില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത് ചട്ടലംഘനമാണെന്ന് കളക്ടര്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് കളക്ടര്‍ നോട്ടീസ് അയച്ചിരിക്കുന്നത്, സ്ഥാനാര്‍ഥികളുടെ മറുപടി ലഭിച്ചതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.