സിപിഎം പ്രകടനപത്രിക പുറത്തിറക്കി; കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ റദ്ദാക്കും

single-img
21 March 2014

cpm flag_1സിപിഎമ്മിന്റെ പ്രകടനപത്രിക പുറത്തിറക്കി. വിവാദമായ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കല്‍, ആധാര്‍ പദ്ധതി നിര്‍ത്തലാക്കല്‍, പശ്ചിമഘട്ട സംരക്ഷണത്തിന് ജനങ്ങളുമായി ആലോചിച്ച് നടപടി എന്നിവയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.

ഇന്ത്യന്‍ ഭരണഘടനയില്‍ സൈന്യത്തിനു പ്രത്യേക അധികാരം നല്കുന്ന നിയമം എടുത്തുകളയും, മുസ്ലീം സമുദായത്തിന്റെ വികസനത്തിന് പ്രത്യേക പരിഗണന, എന്‍ഡോ സള്‍ഫാന്‍ നിരോധിച്ച് ദുരിതബാധിതര്‍ക്ക് പ്രത്യേക സഹായം, സ്വകാര്യസ്ഥാപനങ്ങളെയും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരും, വധശിക്ഷ എടുത്തുകളയും തുടങ്ങിയവയാണ് സിപിഎമ്മിന്റെ പ്രകടന പത്രികയില്‍ നല്കുന്ന വാഗ്ദാനങ്ങള്‍.