മുന്‍ ചൈനീസ് ജനറല്‍ അഴിമതിക്കേസില്‍ അറസ്റ്റില്‍

single-img
21 March 2014

map_of_chinaചൈനയിലെ സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്റെ മുന്‍ വൈസ് ചെയര്‍മാന്‍ റിട്ടയേര്‍ഡ് ജനറല്‍ ,സു കയിഹുവിനെ അഴിമതിക്കേസില്‍ കസ്റ്റഡിയിലെടുത്തു.

ബെയ്ജിംഗിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 71കാരനായ സുവിനെ പോലീസ് സംഘം ആശുപത്രി കിടക്കയില്‍നിന്നു ശനിയാഴ്ച പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നു സൗത്ത് ചൈനാ മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. അന്നു തന്നെ സുവിന്റെ ഭാര്യ, പുത്രി, പേഴ്‌സനല്‍ സെക്രട്ടറി എന്നിവരെയും കസ്റ്റഡിയിലെടുത്തു.