ബംഗളൂരുവില്‍ മലയാളി വൈദികന്‍ കൊല്ലപ്പെട്ട സംഭവം : രണ്ടു വൈദികരും ഒരു വൈദിക വിദ്യാര്‍ത്ഥിയും അറസ്റ്റില്‍

single-img
21 March 2014

K-J-Thomasബംഗളൂരു: ബംഗളൂരുവില്‍ മലയാളി വൈദികന്‍ കൊല്ലപ്പെട്ട കേസില്‍ മൂന്നു പേര്‍ അറസ്റ്റിലായി.രണ്ട് വൈദികരും ഒരു വൈദിക വിദ്യാര്‍ഥിയുമാണ്  അറസ്റ്റിലായത്. ഏറ്റുമാനൂര്‍ സ്വദേശിയായ ഫാ. കെ ജെ തോമസ് പഴയമ്പള്ളിയിൽ (63) ബാംഗ്ലൂരില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട കേസിലാണ് അറസ്റ്റ്.

ഫാദര്‍. ഏലിയാസ്, ഫാദര്‍ വില്യം പാട്രിക് വൈദിക വിദ്യാര്‍ഥിയായ പീറ്റര്‍ എന്നിവരെയാണ് ബംഗളൂരു പൊലീസ് അറസ്റ്റുചെയ്തത്. മല്ലേശ്വരം സെന്‍റ് പീറ്റേഴ്സ്  സെമിനാരി റെക്ടറകയിരുന്ന ഡോ. കെ.ജെ തോമസിനെ 2013 ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെയാണ് തലയ്ക്കടിയേറ്റ് മരിച്ചുകിടക്കുന്ന നിലയില്‍  കണ്ടെത്തിയത്.സെമിനാരിയിലെ കാന്‍റീനിലാണ് തോമസിന്‍റെ മൃതദേഹം കണ്ടത്തെിയത്. ഏറ്റുമാനൂര്‍ സ്വദേശയായ ജോസഫ് 2008 മുതല്‍ സെമിനാരിയില്‍ റെക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു. ഏറ്റുമാനൂര്‍ സെന്റ് ജോസഫ്സ് ഇടവകയില്‍ പഴയമ്പള്ളില്‍ (കൊച്ചുപുരയിൽ) പിഎം ജോസഫിന്റെയും ഏലിക്കുട്ടിയുടെയും മകനാണ് തോമസ്.

മുഖത്തും തലയിലും നെഞ്ചിലുമേറ്റ മാരക മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കേസില്‍ ഒരു വൈദികനെയും സെമിനാരിയിലെ രണ്ടു ജീവനക്കാരെയും നേരത്തെ നാര്‍ക്കോട്ടിക് പരിശോധനക്ക് വിധേയരാക്കിയിരുന്നു.സെമിനാരിയില്‍നിന്ന് രേഖകള്‍ മോഷ്ടിക്കുന്നതിനിടെ പ്രതികളെ മൂവരെയും റെക്ടര്‍ കൈയ്യോടെ പിടികൂടിയതാണ് കൊലയ്ക്ക് കാരണം എന്നാണ് പോലീസ് നിഗമനം.ബാംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജ്യോതി പ്രകാശ് മിര്‍ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌ത്.