മിമിക്രി ആർട്ടിസ്റ്റ് നിർമ്മൽ പാലാഴിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്

single-img
21 March 2014

Untitled-7മിമിക്രി ആർട്ടിസ്റ്റ് നിർമ്മൽ പാലാഴിക്ക് വാഹാനാപകടത്തിൽ പരിക്ക്.ബുധനാഴ്ച രാത്രി കോഴിക്കോട് പാലാട്ട്കാവിനു സമീപമാണു അപകടം നടന്നത്.പ്രോഗ്രാം കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ ബൈക്കിൽ പോകുകയായിരുന്നു നിർമ്മൽ.ഇടിച്ചിട്ട വാഹനം നിർത്താതെ പോവുകയായിരുന്നു

റോഡിൽ രക്തം വാർന്ന് ഏറെ നേരം റോഡിൽ കിടന്നിട്ടും നിർമ്മലിനെ ആരും ആശുപത്രിയിൽ എത്തിച്ചില്ല.പിന്നാലെ നിർമ്മലിനെ തിരക്കി എത്തിയ സുഹൃത്താണു ആശുപത്രിയിൽ എത്തിച്ചത്.കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലാണു നിർമ്മൽ.പത്തോളം വാരിയെല്ലുകൾക്കും കാലിനും ഒടിവ് സംഭവിച്ചിട്ടുണ്ട്.

ചാനൽ പ്രോഗ്രാമുകളിലും മിമിക്രി വേദികളിലും മലയാളികളെ ഏറെ ചിരിപ്പിച്ച “ന്താണു ബാബുവേട്ടാ” എന്ന് ചോദിക്കുന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.നിർമ്മൽ പാലാഴിയുടെ കോഴിക്കോടൻ ശൈലിയിലെ സംഭാഷണം മലയാളികളെ ഏറെ ചിരിപ്പിച്ചിട്ടുള്ളതാണു.അഞ്ജു ആണു ഭാര്യ.ഒന്നര വയസുകാരൻ ഉണ്ണിക്കുട്ടനാണു മകൻ