യുഡിഎഫിനെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫ് നേതാക്കള്‍ തന്നെ സമീപിച്ചിരുന്നുവെന്ന് സരിത

single-img
21 March 2014

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജയപ്പെടുത്താനുള്ള പദ്ധതിയുമായി  എല്‍ഡിഎഫ് നേതാക്കള്‍ തന്നെ സമീപിച്ചിരുന്നുവെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍. എന്നാല്‍ ഏതൊക്കെ നേതാക്കളാണ് സമീപിച്ചത് എന്ന് വെളിപ്പെടുത്താന്‍ സരിത വിസമ്മതിച്ചു.

വി എസ് അച്യുതാനന്ദനെ രാഷ്ട്രീയമായി വിമര്‍ശിക്കാനും സരിത മറന്നില്ല.തന്നെ മഹാകള്ളിയെന്ന് വിളിച്ച വിഎസ് അച്യുതാനന്ദന്‍ സിബിഐ അന്വേഷണം നേരിടുന്ന സ്വന്തം മകന്റെ കാര്യത്തിലുള്ള നിലപാട് എന്താണെന്ന്‍ വ്യക്തമാക്കണമെന്നും  സരിത ചോദിച്ചു.

തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കേന്ദ്രമന്ത്രി കെ സി വേണുഗോപാലിനേയും തന്നേയും ചേര്‍ത്ത് അപവാദ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരത്തില്‍  ആലപ്പുഴയില്‍ പ്രചരിക്കുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്യണമെന്നും സരിത ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സരിത പോലീസില്‍ പരാതി നല്‍കി.