നന്ദന്‍ നിലേകാനിയ്ക്കും ഭാര്യയ്ക്കും കൂടി 7700 കോടി രൂപയുടെ സ്വത്ത്

single-img
21 March 2014

ബംഗളൂരു: ഇന്‍ഫോസിസിന്റെ സ്ഥാപകരില്‍ ഒരാളും വരുന്ന ലോകസഭാ തെരെഞ്ഞെടുപ്പില്‍ ബംഗളൂരു സൌത്ത് മണ്ഡലത്തിലെ കോണ്ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ നന്ദന്‍ നിലേകാനി നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിക്കുന്നതിനു മുന്പായി തന്റെയും കുടുംബത്തിന്റെയും സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി.തന്റെയും തന്റെ ഭാര്യ രോഹിണി നിലേകാനിയുടെയും പേരില്‍ 7700 കോടിരൂപയുടെ സ്വത്തുണ്ടെന്നാണ് നന്ദന്‍ നിലേകാനിയുടെ വെളിപ്പെടുത്തല്‍.

ഐ ഐ ടിയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കുമ്പോള്‍ തന്റെ പോക്കറ്റില്‍ 200 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും വെറും 10000 രൂപ മൂലധനം ഉപയോഗിച്ചാണ് തങ്ങള്‍ ഇന്‍ഫോസിസ് ആരംഭിച്ചതെന്നും നിലേകാനി പറഞ്ഞു.യു പി എ ജനക്ഷേമപദ്ധതിയില്‍ പ്രധാനപ്പെട്ടതായി ഉയര്‍ത്തിക്കാട്ടുന്ന ആധാര്‍ പദ്ധതിയുടെ ശില്പി നിലെകാനിയാണ്.