സോളാര്‍ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു വി എസ് ഹൈക്കോടതിയിലേക്ക്

single-img
21 March 2014

തിരുവനന്തപുരം: സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിക്കും. അടുത്തയാഴ്ച ഹൈക്കോടതിയില്‍ പൊതുതാല്പര്യഹര്‍ജി സമര്‍പ്പിക്കാനാണ് വി.എസിന്റെ നീക്കം.

എ.ഡി.ജി.പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതായി വി.എസ് ചൂണ്ടിക്കാട്ടുന്നു. സി.പി.ഐ.എം കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്.

ഇതു സംബന്ധിച്ച് അഭിഭാഷകരുമായി വി.എസ് ചര്‍ച്ച നടത്തി. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരിക്കും വി.എസിനു വേണ്ടി കോടതിയിലെത്തുക. സോളാര്‍ കേസിന്റെ അന്വേഷണം സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും വി.എസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും

ചില മന്ത്രിമാര്‍ക്കെതിരായി വന്ന ആരോപണങ്ങളില്‍ അന്വേഷണം നടന്നിട്ടില്ല. തട്ടിപ്പിലൂടെ ലഭിച്ച തുക ഏതു വിധത്തില്‍ വിനിയോഗിച്ചുവെന്നതിന് സി.ബി.ഐ അന്വേഷണം ആവശ്യമാണെന്നും വി.എസ് ഹര്‍ജിയില്‍ പറയും